പനാജി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായത്. മോഡലും അവതാരകയുമായ സഞ്ജന ഗണേശനായിരുന്നു വധു.

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഗോവയിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു വിവാഹം. മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു താരത്തിന്റെ വിവാഹം. 

പൂര്‍ണമായും പഞ്ചാബി സ്‌റ്റൈലില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ബുംറ ഒരു സിഖ് വംശജനാണോ എന്നതായിരുന്നു.

What Indians Googled after Jasprit Bumrah s marriage

പിങ്ക് നിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവുമായിരുന്നു ബുംറയുടെ വിവാഹ വേഷം. സഞ്ജന ധരിച്ചിരുന്നത് അതേ നിറത്തിലുള്ള ലഹങ്കയും. തലപ്പാവണിഞ്ഞ ബുംറയെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സംശയമായി. ഇതോടെയാണ് ആളുകള്‍ താരത്തിന്റെ ജാതിയും ജന്മസ്ഥലും മറ്റും തിരഞ്ഞ് ഗൂഗിളിലെത്തിയത്. 

What Indians Googled after Jasprit Bumrah s marriage

ശരിക്കും ബുംറ പഞ്ചാബി കുടുംബാംഗമാണ്. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബമാണ് താരത്തിന്റേത്. ഇതുകൊണ്ടു തന്നെയാണ് വിവാഹം പൂര്‍ണമായും പഞ്ചാബി സ്റ്റൈലിലായത്.

Content Highlights: What Indians Googled after Jasprit Bumrah s marriage