സ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ഷെയ്ന്‍ വാട്‌സണും മിച്ചല്‍ ജോണ്‍സണും ഗ്രൗണ്ടിനകത്തും പുറത്തും മികച്ച സുഹൃത്തുക്കളാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ഇരുവരും അത്ര രസത്തിലായിരുന്നില്ല.  

വികൃതിയൊപ്പിക്കാന്‍ വാട്‌സണും ജോണ്‍സണും ഒരുപോലെ മിടുക്കന്‍മാരായിരുന്നു. കരിയര്‍ തുടങ്ങിയ കാലത്ത് ഒരിക്കല്‍ വാട്‌സണ്‍ തന്റെ തല കക്കൂസിലെ ക്ലോസറ്റിൽ മുക്കിയതായി മിച്ചല്‍ ജോണ്‍സണ്‍ വെളിപ്പെടുത്തി. തന്റെ ആത്മകഥയായ റെസിലിയെന്റിലാണ്‌ ജോണ്‍സണ്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2000ത്തില്‍ അഡ്‌ലെയ്ഡിലെ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ സീരിയലായ നെയ്‌ബേഴ്‌സ് എന്നും രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് കാണുമായിരുന്നു. അതിനിടയില്‍ പരസ്യം വരുന്ന സമയത്ത് എല്ലാവരും തമ്മില്‍ അടികൂടുകയും ചെയ്യും. 

resilient''ഡിന്നറിന് മുമ്പ് പതിവു പോലെ ഞങ്ങള്‍ നെയ്‌ബേഴ്‌സ് കാണാനിരുന്നു. പരസ്യമായപ്പോള്‍ അടികൂടുന്നതിനിടയില്‍ എന്നെ വലിച്ചിഴച്ച് ആരൊക്കെയോ ടോയ്‌ലറ്റിലെത്തിച്ചു. ആരോ ശക്തിയായി എന്റെ തല ടോയ്‌ലറ്റിലേക്ക് താഴ്ത്തി. ഞാനയാളുടെ ഷര്‍ട്ട് പിടിച്ചു വലിച്ചു നോക്കിയപ്പോള്‍ അത് വാട്ടു ആയിരുന്നു.'' ജോൺസൺ ആത്മകഥയില്‍ പറയുന്നു.

അന്ന് വാട്‌സനെ ഇടിച്ചില്ലെങ്കിലും വാട്‌സനോടുള്ള ദേഷ്യം മാറാന്‍ ദിവസങ്ങളെടുത്തുവെന്നും ജോണ്‍സണ്‍ പറയുന്നു. പിന്നീട് ക്രിക്കറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളായി വാട്ടു മാറിയെന്നും ജോണ്‍സണ്‍ ആത്മകഥയില്‍ എഴുതുന്നു. 43 ടെസ്റ്റ് ഒരുമിച്ച് കളിച്ച വാട്‌സണും മിച്ചല്‍ ജോണ്‍സണും ഓസ്‌ട്രേലിയയില്‍ വെച്ച് ആഷസ് കിരീടവും 2015ലെ ലോകകപ്പും നേടി.