ന്യൂഡല്‍ഹി: ലോര്‍ഡ്‌സ് ടെസ്റ്റില്‍ റിവ്യൂ നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഡിആര്‍എസിന് പുതിയ നിര്‍വചനം നല്‍കിയാണ് വസീം ജാഫറിന്റെ ട്വീറ്റ്. 

DRS: Don't Review Siraj ('ഡിആര്‍എസ്: റിവ്യൂ ചെയ്യല്ലേ സിറാജേ') എന്നാണ് വസീം ജാഫറുടെ ട്വീറ്റ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനിടയില്‍ രണ്ട് റിവ്യൂ എടുക്കാന്‍ സിറാജ് കോലിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രണ്ട് ഡിആര്‍എസിലും ഫലം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു.

ജോ റൂട്ടിനെ പുറത്താക്കാനുള്ള ഒരു ഡിആര്‍എസില്‍ ഋഷഭ് പന്തും സിറാജും തമ്മില്‍ ആശയക്കുഴപ്പവും ഉണ്ടായിരുന്നു. റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ സിറാജ് ഡിആര്‍എസ് ആവശ്യപ്പെട്ടു. എന്നാല്‍ റിവ്യൂവിന് കൊടുക്കരുത് എന്ന് സിറാജ് കോലിയോട് പറഞ്ഞു. പക്ഷേ കോലി സിറാജിന്റെ തീരുമാനത്തിനൊപ്പം നിന്നു. എന്നാല്‍ പന്തിന്റെ തീരുമാനമായിരുന്നു ശരി. 

Content Highlights: Wasim Jaffer leaves Twitterati in splits with quirky tweet on Mohammad Siraj