പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ മൈതാനത്ത് പരസ്യമായ വാക്കേറ്റത്തിലേര്‍പ്പെട്ട് ഇന്ത്യന്‍ താരങ്ങളായ ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 146 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഫോക്‌സ് ന്യൂസാണ് ഇരുവരും തമ്മിലടിക്കുന്ന വീഡിയോ പുറത്തുവിട്ടത്. 

നാലാം ദിനത്തിലെ രണ്ടാം സെഷനില്‍ നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയതായിരുന്നു രവീന്ദ്ര ജഡേജ. ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഇരുവരും പിച്ചിനടുത്തേക്ക് നടന്നെത്തി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇശാന്തിന്റെ സംസാരം. ഇരുവരുടെയും തര്‍ക്കം 90 സെക്കന്റുകളോളം നീണ്ടുനിന്നു. ഒടുവില്‍ ഡ്രിങ്ക്‌സ് കൊണ്ടുവന്ന കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അതേസമയം ഫീല്‍ഡ് പ്ലേസിങ്ങിന്റെ കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Content Highlights: war of words between ishant sharma and ravindra jadeja