ന്യൂഡല്‍ഹി: 59-ാം ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. 'ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്‍' എന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സോഷ്യല്‍ മീഡിയയിലെങ്ങും മലയാളികളും മറ്റും തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേരുകയാണ്. പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21-നായിരുന്നു വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ ലാലിന്റെ ജനനം.
അഭിനയ ജീവിതത്തില്‍ 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാന്‍ഡാണ്. ബോക്സ് ഓഫീസ് കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016-ലാണ്. 59-ാം പിറന്നാള്‍ ആഘോഷിക്കുന്ന അവസരത്തില്‍ ലൂസിഫറിന്റെ വിജയാരവം കെട്ടടങ്ങിയിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടിയാണ് നേടിയത്.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നിവയാണ് മോഹന്‍ലാലിന്റെ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
Content Highlights: virender sehwag tweets birthday wishes to mohanlal