വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ക്കുന്നത്‌ ഇപ്പോള്‍ ട്രെന്‍ഡാണ്. ഈ ട്രെന്‍ഡിനൊപ്പമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും.

വിവാഹസമയത്ത് അനുഷ്‌ക ശര്‍മ്മ അണിയിച്ച മോതിരം കോലി മാലയില്‍ തൂക്കിയിട്ട ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. ഒരു ആരാധകന്‍ കോലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്. 

ദ വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഹസബന്റ് ഗോള്‍ എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തിന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മനോഹരം എന്നാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Content Highlights: Virat Kohli Wedding Ring On His Neck Anushka Sharma