അഹമ്മദാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരത്തിനു മുമ്പ് ഇരു ടീമുകളും പരസ്പരം 15 തവണ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആ 15 മത്സരങ്ങളിലും സംഭവിക്കാത്ത ഒരു കാര്യം 16-ാം മത്സരത്തില്‍ സംഭവിച്ചു. അത് എന്താണെന്ന് അറിയാമോ?

മുന്‍പ് 15 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ഒരു തവണ പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ചുറി നേടിയിട്ടില്ലായിരുന്നു. ഞായറാഴ്ച നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആ നേട്ടം വിരാട് കോലി സ്വന്തമാക്കി. ട്വന്റി 20-യില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ആദ്യ സെഞ്ചുറിയാണ് കോലി കഴിഞ്ഞ ദിവസം കുറിച്ചത്. 

ഏറെ നാളത്തെ റണ്‍ വരള്‍ച്ചയ്ക്ക് അവസാനം കുറിച്ച കോലി 49 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നിന്നു. 

ക്യാപ്റ്റനെന്ന നിലയിലെ റെക്കോഡിന് പുറമേ മത്സരത്തില്‍ 73 റണ്‍സ് നേടിയ കോലി അന്താരാഷ്ട്ര ട്വന്റി 20-യില്‍ ആദ്യമായി 3000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി.

Content Highlights: Virat Kohli scores first fifty by an Indian captain against England in T20