ന്ത്യന്‍ സൈന്യത്തിന് പിന്തുണയറിയിച്ച് ക്രിക്കറ്റ് താരം വിരാട് കോലി. പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് അഭിനന്ദനമറിയിച്ചതിന് പിന്നാലെയാണ് കോലി ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്‌.

ഒരു ഇന്ത്യന്‍ ജവാനെ എവിടെ കണ്ടാലും സല്യൂട്ട് ചെയ്യണമെന്ന് പറഞ്ഞ കോലി സൈനികര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതു കൊണ്ടാണ് നമുക്ക് ഉത്സവങ്ങള്‍ ആഘോഷിക്കാനാകുന്നതെന്നും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയയുടെ sandesh2soldier സംരംഭത്തിന് പിന്തുണ അറിയിച്ചാണ് കോലി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനോടകം നിരവധി പേര്‍ കണ്ട വീഡിയോ ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. sandesh2soldier-ന്റെ ഭാഗമായി ബോളിവുഡ് താരങ്ങളാണ് ആമിര്‍ ഖാനും അക്ഷയ് കുമാറും സല്‍മാന്‍ ഖാനും ഇന്ത്യന്‍ സൈനികര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ