മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയെ 358 എന്ന സ്‌കോറിലെത്തിച്ചത് ശിഖര്‍ ധവാന്റെ സെഞ്ചുറിയും (143) രോഹിത്തിന്റെ അര്‍ധ സെഞ്ചുറിയുമാണ് (95). എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ച ശേഷം ഇവരുടെ പ്രകടനമൊന്നുമല്ല ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ കമ്മിന്‍സിനെതിരേ നേടിയ സിക്‌സായിരുന്നു.
ഇതാദ്യമായാണ് ബുംറ ഇന്ത്യയ്ക്കു വേണ്ടി സിക്‌സ് നേടുന്നത്. ടെസ്റ്റിലും ട്വന്റി 20-യിലുമൊന്നും ബുംറയ്ക്ക് ഈ നേട്ടമില്ല. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ബുംറ ഒരു സിക്‌സ് നേടിയിട്ടുണ്ട്. ഇതോടെ മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സിടിച്ച ബുംറ സോഷ്യല്‍ മീഡിയയില്‍ താരമായി.
ആ സിക്‌സ് കണ്ട് ബുംറ പോലും അന്തംവിട്ടു നിന്നു. സിക്‌സ് കണ്ട് പവലിയനിലിരുന്ന ഇന്ത്യന്‍ താരങ്ങളും ആഘോഷത്തിലായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണമായിരുന്നു ഇതില്‍ ഏറ്റവും രസം. നിറഞ്ഞ കയ്യടികളോടെയാണ് ടീം അംഗങ്ങള്‍ ബുംറയുടെ പ്രകടനത്തെ വരവേറ്റത്.
Boom boom bumrah...#air_strike6 😊👌👌 pic.twitter.com/5pOV2SZeUR
— Awd sharma (@awadhesh_ce) March 10, 2019
ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2000-ല്‍ വെങ്കിടേഷ് പ്രസാദ് ഓസ്‌ട്രേലിയയ്‌ക്കെതിരേ അവസാന പന്തില്‍ സിക്‌സ് നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പതിനൊന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഒരിന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സ് നേടുന്നത്.
Jasprit Bumrah's last ball six, ending up with 6* off 1, with a Strike Rate of 600, reminds me of the Ind vs Aus QF in the 2000 ICC Champions Trophy. Venky Prasad smoking Ian Harvey over cover for a 1-ball 6*! 😂 Yuvraj 2nd ODI la classy 84 off 80 adicha match, nyabagam iruka? 😃 pic.twitter.com/7WEu5CdEl3
— Srini Mama (@SriniMaama16) March 10, 2019
Content Highlights: virat kohli s euphoric reaction as jasprit bumrah hits last ball six