മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ കാണാന്‍ പരിശീലനത്തിനിടെ ഒരു അപ്രതീക്ഷിത അതിഥി എത്തി. മുംബൈ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിലെ പരിശീലനത്തിനിടയില്‍ ഒരു പൂച്ചയാണ് കോലിയുടെ അടുത്തെത്തിയത്. 

പരിശീലനത്തിനിടെ കോലി വിശ്രമിക്കുമ്പോള്‍ പൂച്ച ഓടിവന്ന് കോലിയുടെ മടിയില്‍ കയറി ഇരിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 'വേഗത്തില്‍ ഹലോ പറഞ്ഞു അവന്‍ പോയി' എന്ന കുറിപ്പോടെയാണ് കോലി ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

ഇതിന് മറുപടിയുമായി കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയും രംഗത്തെത്തി. 'ഹലോ  ബില്ലി' എന്നായിരുന്നു അനുഷ്‌കയുടെ കമന്റ്.

Content Highlights: Virat Kohli's Cool Cat Exchange With Anushka Sharma