ന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലി അരങ്ങേറ്റം കുറിച്ചിട്ട് പത്ത് വര്‍ഷമാവുന്നു. അതിനിടയില്‍ നിരവധി റെക്കോഡുകള്‍ തകര്‍ക്കുകയും പുതിയ റെക്കോഡുകള്‍ സ്ഥാപിക്കുകയും ചെയ്തു കോലി. 

ആരാധകരുടെ എണ്ണത്തിലും ഒട്ടും പിന്നിലല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇന്ത്യയിലെ യുവാക്കള്‍ മാതൃകയായി കാണുന്ന കോലി ഈ അടുത്ത് മറ്റൊരു താരത്തെ പരിചയപ്പെട്ടു. ഇന്ത്യയുടെ പ്രശസ്തി ലോകവേദിയിലെത്തിച്ച മിസ് വേള്‍ഡ് മാനുഷി ഛില്ലറിനെ. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

അതിനിടയില്‍ മാനുഷി ഇന്ത്യന്‍ ക്യാപ്റ്റനോട് ഒരു ചോദ്യവും ചോദിച്ചു. അതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 

കോലിയെ മാതൃകയായി കാണുന്ന ഒരുപാടാളുകള്‍ രാജ്യത്തുണ്ടെന്നും ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ അവര്‍ക്കെന്താണ് തിരിച്ചുനല്‍കാന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു മാനുഷിയുടെ ചോദ്യം. 

കോലി അതിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു ' ഗ്രൗണ്ടില്‍ ഒരിക്കലും അഭിനയിക്കാന്‍ പാടില്ല. നമ്മുടെ ഓരോ നീക്കങ്ങളും ഹൃദയത്തില്‍ നിന്നുള്ളതാവണം. ഒരിക്കലും മുഖംമൂടി അണിയാന്‍ പാടില്ല. നമ്മള്‍ അഭിനയിക്കുകയാണെന്നറിഞ്ഞാല്‍ നമുക്ക് ബന്ധങ്ങള്‍ നഷ്ടപ്പെടും. ഞാന്‍ എപ്പോഴും ഞാന്‍ തന്നെയാണ്. മറ്റൊരാളാവാന്‍ ശ്രമിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ചില ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ അതൊരു പ്രശ്‌നമായി ഞാന്‍ കാണുന്നില്ല'.

Content Highlights: Virat Kohli Reply to Manushi Chillar Question Miss World