ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ മിന്നിമാഞ്ഞ ആഘോഷരാവായിരുന്നു കോലി-അനുഷ്‌ക വിവാഹവിരുന്ന്. സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞ ഈ വിരുന്നില്‍ കോലിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഒരു വിശിഷ്ടാതിഥിയെത്തി. അയാള്‍ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതും. കോലിയുടെ കടുത്ത ആരാധകനായ ശ്രീലങ്കന്‍ താരം ഗയാന്‍ സേനാനായകെ ആയിരുന്നു ആ വിശിഷ്ടാതിഥി.

ഗയാനും കോലിയും തമ്മില്‍ പത്തു വര്‍ഷത്തെ സൗഹൃദമാണുള്ളത്. ഇടക്കിടെ ഇരുവരും ഫോണില്‍ സംസാരിക്കാറുമുണ്ട്. 26ന് മുംബൈയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ വരണമെന്ന് കോലി ക്ഷണിക്കുകയായിരുന്നുവെന്ന് ഗയാന്‍ വ്യക്തമാക്കി.

കോലിയെ ആരാധിക്കുന്ന പോലെ ശ്രീലങ്കന്‍ ടീമിന്റെയും ആരാധകനാണ് ഗയാന്‍. വിദേശരാജ്യങ്ങളിലെ പര്യടനങ്ങളില്‍ ലങ്കന്‍ ടീമിന് പിന്തുണ നല്‍കാനായി ഗയാന്‍ ഒപ്പം പോകാറുണ്ട്. വാംഖഡെയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ടിട്വന്റി മത്സരം കാണാനും ഗയാനെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്.ധോനി, രവീന്ദ്ര ജഡേജ, രവി ശാസ്ത്രി തുടങ്ങി ക്രിക്കറ്റ് താരങ്ങളും വിരുന്നില്‍ പങ്കെടുത്തു.

Content Highlights: Virat Kohli invites Sri Lanka cricket superfan Gayan Senanayake at Mumbai reception