ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിന പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ന്യൂസീലന്‍ഡ് തൂത്തുവാരിയിരുന്നു. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ വിജയം നേടിയ കിവീസ് രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് ജയിച്ച് കയറിയത്.

മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അമിതാവേശവും കാണികളോടുള്ള പെരുമാറ്റവും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തോല്‍വിക്കിടയിലും കോലി കിവീസ് താരങ്ങളെ പരിഹസിച്ച് വീമ്പിളക്കിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. 

ന്യൂസീലന്‍ഡ് ഇന്നിങ്‌സിനിടെ സ്ലിപ്പിള്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ 'ഇവര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ കാണിച്ചുതരാം' എന്ന് കോലി സഹതാരങ്ങളോട് വിളിച്ചുകൂവിയത് സ്റ്റമ്പ് മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരേ ന്യൂസീലന്‍ഡ് വിജയത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് കോലി ഇക്കാര്യം പറഞ്ഞത്.

Content Highlights: Virat Kohli heard saying I will show them when they come to India