ന്യൂഡല്‍ഹി: ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത വാഷിങ്ടണ്‍ സുന്ദറിനെയും ഷാര്‍ദുല്‍ താക്കൂറിനെയും അഭിനന്ദിച്ച് ക്യാപ്റ്റന്‍ വിരാട് കോലി.

ട്വിറ്ററിലൂടെ ഇരുവരുടെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച കോലി, ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഇതാണെന്നും കൂട്ടിച്ചേര്‍ത്തു. 

Virat Kohli heaped praise on Washington Sundar and Shardul Thakur

ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായിരുന്ന ഇന്ത്യയെ ഏഴാം വിക്കറ്റില്‍ 217 പന്തില്‍ നിന്ന് 123 റണ്‍സ് കൂട്ടിച്ചേര്‍ത്ത സുന്ദര്‍ - ഷാര്‍ദുല്‍ സഖ്യമാണ് 300 കടത്തിയത്. ഇരുവരുടെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 336 റണ്‍സെടുത്തു.

ഗാബയില്‍ ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

30 വര്‍ഷം മുമ്പ് കപില്‍ ദേവ്- മനോജ് പ്രഭാകര്‍ സഖ്യം സ്വന്തമാക്കിയ 58 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് തിരുത്തിയത്.

അതേസമയം 2019-ലെ സിഡ്നി ടെസ്റ്റില്‍ ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യം 204 റണ്‍സെടുത്തശേഷം ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യം 50 കടക്കുന്നത് ഇതാദ്യമാണ്.

Content Highlights: Virat Kohli heaped praise on Washington Sundar and Shardul Thakur