ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരിക ജയം തന്നെ നേടിയിരിക്കുകയാണ് ടീം ഇന്ത്യ. 317 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് നാലു മത്സര പരമ്പരയില്‍ ഒപ്പമെത്താനും ടീമിനായി. 

ഈ ജയത്തോടെ നായകനെന്ന നിലയില്‍ വിരാട് കോലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ മണ്ണില്‍ 21 ടെസ്റ്റ് ജയങ്ങളെന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കോലി.

നാട്ടില്‍ 28 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച കോലിയുടെ 21-ാം ടെസ്റ്റ് വിജയമായിരുന്നു ചെപ്പോക്കിലേത്. രണ്ടു മത്സരങ്ങളില്‍ തോറ്റപ്പോള്‍ അഞ്ചു ടെസ്റ്റുകള്‍ സമനിലയിലായി.

മറുവശത്ത് 30 ടെസ്റ്റുകളില്‍ നിന്നാണ് ധോനി 21 ജയങ്ങള്‍ സ്വന്തമാക്കിയത്. മൂന്നെണ്ണം തോറ്റപ്പോള്‍ ആറെണ്ണം സമനിലയാലായി.

Content Highlights: Virat Kohli equals MS Dhoni Test captaincy record in India