അഹമ്മദാബാദ്: ഇംഗ്ലണ്ട് പരമ്പര ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിക്ക് വലിയ പരീക്ഷണങ്ങളാണ് ഒരുക്കുന്നത്. നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം എട്ടു പന്തുകള്‍ മാത്രം നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

പരമ്പരയിലെ രണ്ടാം തവണ ഡക്കായ കോലി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ഒരു നാണംകെട്ട റെക്കോഡിനൊപ്പമെത്തി. 

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടാം തവണയാണ് കോലി പൂജ്യത്തിന് പുറത്താകുന്നത്. ധോനിയും ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടു തവണ ഡക്കായിട്ടുണ്ട്. 

2014-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ കോലി രണ്ടു തവണ പൂജ്യത്തിന് പുറത്താകുന്നതും ഇതാദ്യമായാണ്. 

ഇന്ന് ബെന്‍ സ്റ്റോക്ക്‌സിന്റെ ഷോര്‍ട്ട് പിച്ച് പന്തിലാണ് കോലി പുറത്തായത്.

Content Highlights: Virat Kohli equals MS Dhoni s unwanted record for most Test ducks