സെഞ്ചൂറിയന്‍: പാകിസ്താനില്‍ തുടങ്ങിയ ഒരു ഹോട്ടലിന് ഇന്ത്യയില്‍ നിന്ന ആശംസ. അതും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ. പാകിസ്താനില്‍ നിന്നുള്ള അമ്പയറായ അലീം ദര്‍ ലാഹോറില്‍ തുടങ്ങിയ ഹോട്ടലിനാണ് കോലി പിന്തുണയുമായി രംഗത്തുവന്നത്. 

ആശംസ നേര്‍ന്ന് കോലി  വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേള്‍വി ശക്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങാന്‍ വേണ്ടിയാണ് അലീം ദര്‍ ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലില്‍ നി്ന്ന് ലഭിക്കുന്ന വരുമാനം ഇതിനായി ഉപയോഗിക്കുമെന്ന് ദര്‍ വ്യക്തമാക്കി. 

ദര്‍സ് ഡിലൈറ്റോ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടല്‍ പരമ്പരാഗത മുഗള്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്്. നേരത്തെ അലീം ദര്‍ ആരംഭിച്ച ക്രിക്കറ്റ് അക്കാദമിക്ക് പിന്തുണയുമായി കോലി രംഗത്തുവന്നിരുന്നു. കോലിയും ദറും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. 

Content Highlights: Virat Kohli endorses Aleem Dars restaurant