ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ വിരാട് കോലിക്ക് സ്വന്തമായത് അപൂര്‍വ റെക്കോഡ്. 

ഇന്ത്യയ്ക്ക് പുറത്ത് ഒരു രാജ്യത്ത് പത്തോ അതിലധികമോ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച താരമെന്ന നേട്ടമാണ് കോലിക്ക് സ്വന്തമായത്. 

ഓവല്‍ ടെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ കോലിയുടെ പത്താം ടെസ്റ്റായിരുന്നു. 

ഇംഗ്ലണ്ടില്‍ ഒമ്പത് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ കോലി മറികടക്കുകയും ചെയ്തു. 

പാകിസ്താനില്‍ എട്ടു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച സുനില്‍ ഗാവസ്‌ക്കറാണ് മൂന്നാം സ്ഥാനത്ത്. ഓസീസ് മണ്ണില്‍ ഏഴു ടെസ്റ്റുകളില്‍ ടീമിനെ നയിച്ച കോലി ഈ പട്ടികയില്‍ നാലാം സ്ഥാനം കൂടി സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights: Virat Kohli become first captain to lead India in 10 Tests in England