പുണെ: ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഗ്യാലറിയിൽ ഒന്നുരണ്ട് വി.ഐ.പി. അതിഥികള്‍ കൂടിയുണ്ട് പോരാട്ടം 'കാണാന്‍'. വാമികയും അഗസ്ത്യയും. കുഞ്ഞു വാമിക ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും നടി അനുഷ്‌ക ശര്‍മയുടെയും മകളാണ്. അഗസ്ത്യ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെയും മോഡലും നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചിന്റെയും മകനും.

രണ്ട് മാസം മാത്രം പ്രായമായ മകള്‍ വാമികയ്‌ക്കൊപ്പം അനുഷ്‌കയും വിരാടും പുണെ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റന്റ് ഹിറ്റാവുകയും ചെയ്തു. ഒരു പിങ്ക് ഫ്‌ളാനലില്‍ കുഞ്ഞുവാമികയെ നെഞ്ചോട് ചേത്താണ് അനുഷ്‌ക വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ലഗേജുമായി തൊട്ടു പിറകേ കോലിയുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chipku Media (@chipkumedia)

ഒരു ബേബി സ്ലിങ്ങില്‍ അഞ്ചു മാസം മാത്രം പ്രായമായ മകനെ സുഖമായി ഇരുത്തി കാഴ്ചകൾ കാട്ടിയാണ് പാണ്ഡ്യയുടെ വരവ്. ഒപ്പം ലഗേജുമായി ഭാര്യ നടാഷയും പുറത്തിറങ്ങി.

ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിനായിരുന്നു അനുഷ്‌ക വാമികയ്ക്ക് ജന്മം നല്‍കിയത്. ഇവളുടെ വരവ് ഞങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്നാണ് അന്ന് അനുഷ്‌ക ഇന്‍സ്റ്റയില്‍ കുറിച്ചത്. കണ്ണീരും ചിരിയും നിര്‍വൃതിയും എല്ലാം കൂടി ഒരു നിമിഷാര്‍ദ്ധത്തില്‍ അനുഭവിക്കുകയായിരുന്നുവെന്നും അനുഷ്‌ക കുറിച്ചു. ഈ മാസം പതിനൊന്നിന് മകള്‍ പിറന്നിട്ട് രണ്ട് മാസം തികഞ്ഞതും വിരുഷ്‌ക ആര്‍ഭാടപൂര്‍വം തന്നെ ആഘോഷിച്ചിരുന്നു.

Content Highlights: Virat Kohli Anusha Sharma Daughter Vamika India England ODI Hardik Pandya Son Agastya, Natasa Stankovic