സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മഴയിൽ മുങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ന്യൂസീലൻഡ് ടീമിനെ ട്രോളിയാണ് ആരാധകർ നിരാശ മായ്ച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും ടെസ്റ്റ് മേസിന് (ഗദ) സമീപം നിൽക്കുന്ന ചിത്രമായിരുന്നു ആരാധകരുടെ ട്രോൾ വിഷയം.

കോലിയുടേയും വില്ല്യംസൺന്റേയും ജെഴ്സിയിലെ വെള്ള നിറത്തിലുള്ള വ്യത്യാസമാണ് ആരാധകരുടെ ശ്രദ്ധയിൽപെട്ടത്. വസ്ത്രം കഴുകുന്ന സോപ്പ് പൊടിയുടെ പരസ്യവുമായി ആരാധകർ ഈ ചിത്രത്തെ താരതമ്യപ്പെടുത്തി.

കോലി ഏത് സോപ്പ് പൊടിയാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ഒരാളുടെ സംശയം. ന്യൂസീലൻഡിൽ ടൈഡ് വിൽക്കുന്നില്ലേ എന്നും ആരാധകർ തമാശയോടെ ചോദിക്കുന്നു. സോപ്പ് പൊടികളായ ടൈഡും സർഫ് എക്സെലും ഏരിയലുമെല്ലാം ന്യൂസീലൻഡിൽ എത്തിക്കണമെന്നും കമന്റുകളുണ്ട്.

സതാംപ്റ്റണിലെ കനത്ത മഴയെ തുടർന്ന് ടെസ്റ്റിന്റെ ആദ്യ ദിനം ഒരൊറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഈ കാലാവസ്ഥയിൽ മഴഭീഷണി നിലനിൽക്കുന്ന സതാംപ്റ്റണെ വേദിയായി തിരഞ്ഞെടുത്തതിന് ആരാധകർ ഐസിസിയേയും പരിഹസിച്ചിരുന്നു. ഐസിസിയെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

Content Highlights: Virat Kohli and Kane Williamsons picture with Test mace to detergent ads World Test Championship Final