ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള പ്രണയത്തിലെ ഇങ്ങേ അറ്റത്തെ കണ്ണികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഇടക്ക് ഉലച്ചില്‍ തട്ടിയെങ്കിലും പിന്നീട് കൂടുതല്‍ ശക്തമായി. സോഷ്യല്‍ മീഡിയയില്‍ വിരുഷ്‌ക ആരാധകരുടെ എണ്ണത്തിനും ഒട്ടും കുറവ

പക്ഷേ ഇത്രയൊക്ക പ്രണയമുണ്ടെങ്കിലും അനുഷ്‌കയില്‍ കോലിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. ആമിര്‍ ഖാന്‍ അവതാരകനായെത്തിയ ചാറ്റ് ഷോക്കിടെ കോലി ഇക്കാര്യം പറയുകയും ചെയ്തു. ഒപ്പം തന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ചും കോലി സംസാരിച്ചു. 

ആമിര്‍ ചോദിച്ചപ്പോഴാണ് കോലി അനുഷ്‌കയെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. 'സത്യസന്ധയും എപ്പോഴും തനിക്ക് കരുതല്‍ നല്‍കുന്ന വ്യക്തിയുമാണ് അനുഷ്‌ക. അവളില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളും അതു തന്നെയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങളൊരുമിച്ചുണ്ട്. ആ കാലത്തിനിടയില്‍ ഒരു വ്യക്തി എന്ന നിലയില്‍ എന്നെ അനുഷ്‌ക ഒരുപാട് മാറ്റിയെടുത്തിട്ടുണ്ട്. അതിന്റെ എല്ലാ ക്രെഡിറ്റും അവള്‍ക്ക് അവകാശപ്പെട്ടതാണ്' കോലി പറയുന്നു.

എപ്പോഴും നേരം വൈകിയെത്തുന്നതാണ് അനുഷ്‌കയുടെ സ്വഭാവങ്ങളില്‍ കോലിക്ക് ഇഷ്ടമില്ലാത്തത്. എപ്പോഴൊക്കെ കണ്ടുമുട്ടാന്‍ തീരുമാനിക്കുമ്പോഴും അനുഷ്‌ക 5-7 മിനിറ്റ് വൈകി എത്താറുള്ളുവെന്നും കോലി പറയുന്നു. 

അമിര്‍ ഖാന്‍ അഭിനയിച്ചതില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും കോഹ്ലി പറഞ്ഞു. ജോ ജീത്താ വഹി സിക്കന്ദര്‍, 3 ഇഡിയറ്റ്‌സ്, പികെ, ഇതു മൂന്നുമാണ് കോലിയുടെ ഇഷ്ടസിനിമകള്‍. 

മുയല്‍ എന്നര്‍ത്ഥമുള്ള ചീക്കു എന്ന തന്റെ വിളിപ്പേരിനെക്കുറിച്ചും കോലി സംസാരിച്ചു. അണ്ടര്‍-17 ലോകകപ്പിനിടയിലാണ് കോലിക്ക് ആ പേര് വീണ്ത.. പ്രത്യേക ഹെയര്‍സ്റ്റൈലിനെ തുടര്‍ന്ന് തന്റെ ചെവി വലുതാണെന്ന് എല്ലാവര്‍ക്കും തോന്നും. അതോടെ എല്ലാവരും മുയല്‍ച്ചെവി പോലെ എന്ന് പറയാന്‍ തുടങ്ങി. അങ്ങിനെയാണ് ചീക്കു എന്ന പേര് വന്നത്. കോലി പറയുന്നു.