snake bloodസ്ഫടികമെന്ന സിനിമയില്‍ നായകന്‍ തന്റെ കരുത്തിന്റെ രഹസ്യം മുട്ടനാടിന്റെ ചോരയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അതുപോലെയാണ്  പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ ഇന്ത്യന്‍താരം വിജേന്ദറിന്റെ എതിരാളി ഹങ്കറിക്കാരന്‍ അലക്‌സാന്‍ഡര്‍ ഹൊര്‍വാതിന്റെ കാര്യവും. എതിരാളിയെ വീഴ്ത്താന്‍ കരുത്തുപകരുന്നത് പാമ്പിന്റെ ചോരയാണെന്നാണ് കക്ഷിയുടെ തുറന്നുപറച്ചില്‍.

പാമ്പിന്റെ ചോര തനിക്ക് അതിഭൗതികമായ കരുത്ത് പകരാറുണ്ടെന്നും തന്റെ മുന്‍തലമുറക്കാരില്‍നിന്ന് പകര്‍ന്നുകിട്ടിയ ശീലമാണെന്നും ഹോര്‍വത് വെളിപ്പെടുത്തുന്നു. മാര്‍ച്ച് 12-ന് ലിവര്‍പൂളിലാണ് വിജേന്ദര്‍-ഹോര്‍വത് പോരാട്ടം. ഇന്ത്യന്‍ താരത്തിന്റെ നാലാം മത്സരമാണിത്.

പാമ്പിന്റെ ചോര തനിക്ക് നല്‍കുന്നത് പറഞ്ഞറിയിക്കാനാകാത്ത കരുത്താണ്. കഠിനമായി പരിശീലിക്കാനും പോരാടാനും ഇതിനാല്‍ കഴിയുന്നുണ്ട്. വിജേന്ദറിന് തന്നെ തോല്‍പ്പിക്കാന്‍  കഴിയില്ലെന്നും ഹോര്‍വത് പറയുന്നു.
ഹങ്കറിയില്‍ വിവിധയിനം പാമ്പുകളുണ്ടെങ്കിലും അണലിയുടെ ചോരയാണ് കഥാനായകന് ഇഷ്ടം. ചോര കുടിക്കുകയും പരിചയസമ്പത്തിന്റെ പിന്‍ബലം കൂടുതലുണ്ടെങ്കിലും ഹോര്‍വത് സമ്മതിക്കുന്നു വീജേന്ദര്‍ കരുത്തനായ എതിരാളിയാണെന്ന്.