ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമായ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പങ്കുവെച്ച ഒരു വീഡിയോയിലൂടെ ലോകപ്രശസ്തനായി മലയാളി സംഗീതജ്ഞന്‍ ജേക്‌സ് ബിജോയ്. തന്റെ ജീവിതയാത്രയുമായി ബന്ധപ്പെട്ട വീഡിയോയാണ് ബോള്‍ട്ട് പങ്കുവെച്ചത്. ഇതിന് കരുത്തേകുന്നത് കല്‍ക്കി എന്ന ചിത്രത്തിലൂടെ പ്രശസ്തമായ പശ്ചാത്തല സംഗീതമാണ്. ഈ സംഗീതമൊരുക്കിയത് ജേക്‌സ് ബിജോയിയാണ്.

ആദ്യം ട്രാക്കില്‍ തോല്‍ക്കുന്നതിന്റെയും പിന്നീട് വിജയത്തിലേക്ക് കുതിക്കുന്നതിന്റെയും വീഡിയോയാണ് ബോള്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. 'ജീവിതം ഒരു യാത്രയാണ്, ഒരിക്കലും പ്രതീക്ഷ കൈവിടരുത്, സ്വന്തം കഴിവില്‍ വിശ്വസിക്കൂ' എന്ന തലക്കെട്ടോടെയാണ് ലോകറെക്കോഡ് ജേതാവും ഒളിമ്പിക് ചാമ്പ്യനുമായ ബോള്‍ട്ട് വീഡിയോ ഷെയര്‍ ചെയ്തത്. 

ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത കല്‍ക്കിയില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ മാസ് ബി.ജി.എം ഇതിനോടകം വൈറലായിരുന്നു. ബോള്‍ട്ട് ഈ പശ്ചാത്തല സംഗീതം ഷെയര്‍ ചെയ്തതോടെ ജേക്‌സ് ബിജോയിയുടെ സംഗീതം ലോകപ്രശസ്തമായി. 

Content Highlights: Usain Bolt shares his video with Malayalam film background music