പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും ആരാധകരുടെ മനസില്‍ ഇടംനേടുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്.

ഫൈനല്‍ മത്സരത്തിനു പിന്നാലെ ഇന്ത്യന്‍ അണ്ടര്‍ 19 വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റെ ഒരു സ്റ്റമ്പിങ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. രവി ബിഷ്‌നോയിയുടെ പന്തില്‍ ബംഗ്ലാ താരം ഷബാദത്ത് ഹുസൈനിനെയാണ് ധ്രുവ് പുറത്താക്കിയത്. 

താരത്തിന്റെ മനസ്സാന്നിദ്ധ്യമാണ് ഈ സ്റ്റമ്പിങ്ങിനു പിന്നില്‍. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലായിരുന്നു സംഭവം. ബിഷ്‌നോയിയുടെ പന്തില്‍ ഡിഫന്‍സീവ് ഷോട്ട് കളിച്ച ഷബാദത്തിന്റെ ബാറ്റില്‍ തട്ടി വന്ന പന്ത് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക്. പെട്ടെന്നു തന്നെ പന്തെടുത്ത് ധ്രുവ് സ്റ്റമ്പിളക്കി.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ധ്രുവിന്റെ ഈ പ്രകടനം കണ്ട് എം.എസ് ധോനിയോടാണ് ആരാധകര്‍ അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത്. ഭാവി ധോനിയാണ് ധ്രുവ് എന്നുവരെയെത്തി പ്രശംസ. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: u19 cricket world cup Dhruv Jurel Pulls Off MS Dhoni esque Stumping