ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡ് മണ്ണിലെ തുടര്‍ച്ചയായ പത്താം ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ താളം കണ്ടെത്താനാകാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത് ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി കോലി പുറത്തായി. രാജ്യാന്തര ക്രിക്കറ്റില്‍ ഇത് പത്താം തവണയാണ് കോലി, സൗത്തിക്കു മുന്നില്‍ വീഴുന്നത്. 

കിവീസ് മണ്ണില്‍ കളിച്ച ഈ പര്യടനത്തിലെ 10 ഇന്നിങ്‌സുകളില്‍ വെറും 204 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതിനൊപ്പം ഔട്ടാണെന്ന് ഉറപ്പായിട്ടും ഡി.ആര്‍.എസ് എടുത്ത് റിവ്യൂ അവസരം നഷ്ടപ്പെടുത്തിയ കോലിക്കെതിരേ സോഷ്യല്‍ മീഡിയയിലെങ്ങും ആരാധകരുടെ പ്രതിഷേധങ്ങളാണ്.

ഡി.ആര്‍.എസിന്റെ കാര്യത്തില്‍ കോലിയുടെ റെക്കോഡ് വളരെ മോശമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടെസ്റ്റില്‍ ഇതുവരെ 13 റിവ്യൂ അവസരങ്ങള്‍ കോലി ഉപയോഗിച്ചിട്ടുണ്ട്. അതില്‍ രണ്ട് എണ്ണത്തില്‍ മാത്രമേ അമ്പയര്‍ക്ക് തന്റെ തീരുമാനം മാറ്റേണ്ടിവന്നുള്ളൂ.

Twitter slams Virat Kohli's selfish DRS call

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ശേഷിച്ച ഒരു ഡി.ആര്‍.എസ് അവസരമാണ് കോലി നഷ്ടപ്പെടുത്തിയത്. സൗത്തിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതിനു പിന്നാലെ ചേതേശ്വര്‍ പൂജാരയോടു ചര്‍ച്ച ചെയ്ത കോലി തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. കോലി സ്വാര്‍ഥനായ താരമാണെന്ന് വരെ ആരാധകര്‍ പറയുന്നു.

Twitter slams Virat Kohli's selfish DRS call

Content Highlights: Twitter slams Virat Kohli's selfish DRS call