കൊളംബോ: ശബരിമലയിലെ സ്ത്രീ പ്രവേശനവും ഇതിനെ തുടർന്ന് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലുമെല്ലാമായി ക്രിക്കറ്റ് താരം കുമാർ സംഗക്കാരയ്ക്ക് എന്തു ബന്ധം. ഒരു ബന്ധവുമില്ലെങ്കിലും ശബരിമല വിഷയത്തിൽ ഇപ്പോൾ പണി കിട്ടിയിരിക്കുന്നത് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് നായകനാണ്.

പേരിലെ 'സംഗ'യാണ് താരത്തിന് പണിയായത്. സംഘപരിവാർ പ്രവർത്തകരെ പരിഹസിക്കാനാണ് പേരിലെ സംഗയെ വച്ച്  സംഗക്കാരയുടെ പേജ് ഉപയോഗിച്ചിരിക്കുന്നത്.  തന്റെ ആഡംബര ഫ്ലാറ്റ് സമുച്ചയമായ ക്രിസ്റ്റൽ സാൻഡ്സിന്റെ വീഡിയോയ്ക്ക് താഴെയാണ് മലയാളത്തിലുള്ള കമന്റുകൾ വന്നുനിറയുന്നത്. ഡിസംബർ ഏഴിനാണ് സംഗക്കാര ഈ വീഡിയോ പോസറ്റ് ചെയ്തത്. കേരളത്തി ഹർത്താൽ നടന്ന വ്യാഴാഴ്ച മുതലാണ് ഇതിന്റെ താഴെ കമന്റുകൾ വന്നു തുടങ്ങിയത്.

ശ്രീലങ്കയിലെ സംഘ മിത്രമെന്ന് വിശേഷിപ്പിച്ചാണ് ട്രോളുകള്‍ ഏറെയും വരുന്നത്. ശബരിമല വിഷയത്തില്‍ ശ്രീലങ്കയില്‍ ഹര്‍ത്താല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടും ഹനുമാൻ ലങ്ക കത്തിച്ചതിന് പകരം വീട്ടിയല്ലേ എന്ന് ചോദിച്ചും പരിഹാസ ട്രോളുകളുണ്ട്.

troll comments on sri lankan cricketer kumar sangakkara's page

 

troll comments on sri lankan cricketer kumar sangakkara's page

 

troll comments on sri lankan cricketer kumar sangakkara's page

Content Highlights: troll comments on sri lankan cricketer kumar sangakkara's page