ന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പര്‍. പത്താം ക്ലാസിലേയും പ്ലസ്ടുവിലേയും പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസ നേര്‍ന്നാണ് ടോട്ടനം ആരാധകരെ ഞെട്ടിച്ചത്. 

ടോട്ടനത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആശംസ. ഫ്രാന്‍സിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ടോട്ടനത്തിന്റെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നത്.

ഈ വീഡിയോക്ക് താഴെ നിരവധി ഇന്ത്യന്‍ ആരാധകരുടെ കമന്റുണ്ട്. ഒപ്പം മലയാളികളും കമന്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ടോട്ടനം ഈ സീസണില്‍ മികച്ച ഫോമിലാണ്. 26 മത്സരങ്ങളില്‍ 20 വിജയവുമായി 60 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ടോട്ടനം.

Content Highlights: Tottenham Hotspur Captian  Hugo Lloris  Wishes Indian Students