മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ്. ടെന്നീനോട് താല്‍ക്കാലികമായി വിടപറഞ്ഞ് കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സെറീന. റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. 

മാതാപിതാക്കളായ സെറീനക്കും ഒഹാനിയനോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. 

രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന് ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സെറീന പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.