സീറോ ആംഗിളില്‍ നിന്ന് നേരെ പോസ്റ്റിലേക്ക്, അതും ഫൈനലില്‍. ഒരൊറ്റ ഗോള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് പത്തുവയസ്സുകാരന്‍ ഡാനി.

മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഡാനി കോര്‍ണര്‍ കിക്ക് നേരെ പോസ്റ്റിലെത്തിച്ചത്. ഇതിന്റെ വീഡിയോ അമ്മ നോവിയ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി. ഐ.എം. വിജയനടക്കമുള്ള താരങ്ങള്‍ ഗോളിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 


കെ.എഫ്.ടി.സി. കോഴിക്കോടിന് വേണ്ടിയായിരുന്നു ഡാനി കളിച്ചത്. മീനങ്ങാടി എഫ്.സി.ക്കെതിരായ ഈ മത്സരത്തില്‍ സീറോ ആംഗിള്‍ ഗോളടക്കം ഹാട്രിക് നേടുകയും ചെയ്തു. 

കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഡാനി ടൂര്‍ണമെന്റില്‍ മികച്ച താരവുമായി. 13 ഗോളുകളാണ് കുഞ്ഞുഡാനി വലയിലെത്തിച്ചത്. വലിയെണ്ണംപാലത്തില്‍ വീട്ടില്‍ അബുഹാഷിം- നോവിയ ദമ്പതികളുടെ മകനാണ്. 

Content Highlights: Ten Year Old scores from zero angle, goal, soccer