ചെന്നൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് തമിഴ്‌നാടിന്റെ ടി. നടരാജന്റേത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പുറത്തെടുത്ത മികച്ച പ്രകടനം നടരാജന് തുറന്നുകൊടുത്തത് ദേശീയ ടീമിലേക്കുള്ള വഴിയായിരുന്നു. 

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ചിന്നപ്പപംബട്ടി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ടീം വരെയെത്തിയ നടരാജന്റെ ജീവിത കഥ സിനിമയാക്കാന്‍ ഇതിനോടകം തന്നെ പലരും ശ്രമം തുടങ്ങിക്കഴിഞ്ഞു. 

കോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും നടരാജന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശത്തിനായി സംവിധായകര്‍ താരത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷേ അത്തരം ഓഫറുകളെല്ലാം നടരാജന്‍ നിരസിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടരാജന്റെ തീരുമാനം.

Content Highlights: T Natarajan refuses film industry offers reports