ന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും വിവാഹിതരാകുന്നതും സാധാരണ സംഭവമാണ്. ഇതുപോലെ ബോളിവുഡ് താരവുമായുള്ള ബന്ധത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബോളിവുഡ് താരം സൊണാലി ബിന്ദ്രയോട് കടുത്ത 'ക്രഷ്'ആയിരുന്നെന്നും അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ (ഡേറ്റിങ്) ആഗ്രഹിച്ചിരുന്നെന്നും റെയ്‌ന പറയുന്നു. ഈ 'ക്രഷ്' ദീര്‍ഘകാലം തുടര്‍ന്നുവെന്നും റെയ്‌ന ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

തന്റെ നാലു വയസ്സുകാരി മകളെ കുറിച്ചും റെയ്‌ന അഭിമുഖത്തില്‍ പറയുന്നുണ്ട്. 'എന്റെ മകളാണ് എന്റെ ഏറ്റവും വലിയ പിന്തുണ. അവളുടെ വരവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി. അവളോടൊപ്പമുള്ള എന്റെ ഓരോ നിമിഷവും വിലമതിക്കാനാവാത്തതാണ്. ജിമ്മിലും യാത്രയിലുമെല്ലാം എന്റെ കൂടെ അവളുണ്ടാകും.' റെയ്‌ന വ്യക്തമാക്കുന്നു. 

അടുത്ത മാസം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ താരം. കഴിഞ്ഞ ഐ.പി.എല്‍ മുതല്‍ പരിക്കിനെ തുടര്‍ന്ന് റെയ്‌ന ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനായ റെയ്‌ന ഇപ്പോള്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ട്. മാര്‍ച്ച് 29-ന് തുടങ്ങുന്ന ഐ.പി.എല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റെയ്‌നയുണ്ടാകും.

Content Highlights: Suresh Raina reveals his lifelong crush on Sonali Bendre