ഷാര്‍ജ: വനിതാ ടി20 ചലഞ്ച് ഫൈനല്‍ മത്സരത്തിനിടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തകര്‍പ്പന്‍ സേവുമായി ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ തായ്‌ലന്‍ഡ് താരം നട്ടകന്‍ ചന്തം.

സൂപ്പര്‍നോവാസും ട്രെയില്‍ബ്ലെയ്‌സേഴ്‌സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍നോവാസ് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു ചന്തത്തിന്റെ തകര്‍പ്പന്‍ സേവ്.

ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ സോഫി എക്ലെസ്റ്റോണ്‍ എറിഞ്ഞ രണ്ടാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. എക്ലെസ്റ്റോണിന്റെ പന്ത് സൂപ്പര്‍നോവാസ് താരം ജെമിമ റോഡ്രിഗസ് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക് തട്ടിയിട്ടു. എല്ലാവരും ബൗണ്ടറി എന്നുറപ്പിച്ച ഘട്ടത്തില്‍ ഓടിയെത്തിയ നട്ടകന്‍ ചന്തം പന്തിന് മുന്നിലേക്ക് ഉയര്‍ന്നുചാടി ബൗണ്ടറി സേവ് ചെയ്യുകയായിരുന്നു. 

കമന്റേറ്റര്‍മാര്‍ ഒന്നടങ്കം ചന്തത്തിനെ അഭിന്ദിച്ചു. താരത്തിന്റെ തകര്‍പ്പന്‍ സേവ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലെയ്‌സേഴ്‌സ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് സൂപ്പര്‍നോവാസ്. 

Content Highlights: stunning fielding effort in Women s T20 Challenge final by Nattakan Chantam