കേരള ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ പറക്കും ക്യാച്ചെടുത്ത് ആരാധകരുടെ പ്രിയ താരമായിരിക്കുകയാണ് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ ആരോണ്‍ ജൂഡ്. മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് താരം ഈ അത്ഭുത ക്യാച്ചെടുത്തത്. 

അഞ്ചാം ഓവർ എറിഞ്ഞ ആനന്ദ് ജോസഫിന്റെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച രോഹന്‍ കുന്നുമ്മലിന്റെ ഷോട്ട് മിഡ് ഓഫീലൂടെ ഓടി മുന്നോട്ട് പറന്നുവീണാണ് ആരോണ്‍ കൈപ്പിടിയിലൊതുക്കിയത്. താരം ക്യാച്ചെടുത്തുന്നതിന്റെ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. പകരക്കാരനായി വന്നാണ് ആരോണ്‍ ഈ ക്യാച്ചിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത്. 

മത്സരത്തില്‍ എറണാകുളം ക്രിക്കറ്റ് ക്ലബ് മൂന്ന് റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത എറണാകുളം ആറോവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാസ്റ്റേഴ്‌സിന് ആറോവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

Content Highlights: Stunning catch by Aaron Jude of Ernakulam Cricket Club against Masters Cricket Club