ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് 13 വര്‍ഷമായിട്ടും സ്റ്റീവ് വോ ഇടക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്.  2009ല്‍ തുടങ്ങിയ സ്റ്റീവ് വോ ഫൗണ്ടേഷന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇന്ത്യയിലേയ്ക്കുള്ള വരവ്.

എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റീവ് വോ വാരണാസി സന്ദര്‍ശിച്ചത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാരണംകൊണ്ടായിരുന്നു. തന്റെ സുഹൃത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനിയിരുന്നു മുന്‍ ഓസീസ് ക്യാപ്റ്റന്‍ എത്തിയത്.

''വാരണാസി സന്ദര്‍ശിക്കണമെന്ന് ഞാന്‍ കുറേ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നു. അത് വളരെ ആത്മീയത നിറഞ്ഞ അനുഭവമായിരുന്നു. ബ്രയാന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ എനിക്ക് കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ബന്ധുവെന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. ഗംഗയില്‍ ചിതാഭസ്മം ഒഴുക്കണം എന്നതായിരുന്നു ബ്രയാന്റെ അവസാന ആഗ്രഹം. അത് പൂര്‍ത്തിയാക്കാനായി''-സ്റ്റീവ് വോ പറഞ്ഞു.