മെല്‍ബണ്‍: ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. വ്യാഴാഴ്ച മെല്‍ബണിലെ ടീം ഹോട്ടലിലായിരുന്നു സംഭവം. 

ഒരു മണിക്കൂറോളം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ താരം ഇതിനുള്ളില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വരികയും താന്‍ ലിഫ്റ്റിനുള്ളില്‍ പെട്ട കാര്യം പരസ്യമാക്കുകയും ചെയ്തു.  

തന്നെ രക്ഷിക്കാനുള്ള സഹതാരം മാര്‍നസ് ലബുഷെയ്‌നിന്റെ ശ്രമങ്ങളടക്കം സ്മിത്ത് ലൈവില്‍ പങ്കുവെച്ചു. ജിം ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് ലബുഷെയ്ന്‍ സ്മിത്തിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചത്. 

ഒടുവില്‍ സാങ്കേതിക വിദഗ്ധരെത്തയാണ് താരത്തെ പുറത്തെത്തിച്ചത്.

Content Highlights: Steve Smith gets stuck in a lift for an hour