പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശ്രീശാന്ത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് കുറ്റ വിമുക്തനായിരുന്നു. ഇപ്പോള്‍ ഹിന്ദി റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ വീണ്ടും ചര്‍ച്ചയാകുകയാണ് ശ്രീശാന്ത്. 

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ഹര്‍ഭജന്‍ സിങ്ങ് തല്ലിയതിനെ കുറിച്ചാണ് ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തല്‍. ബിഗ് ബോസ് പരിപാടിക്കിടെയായിരുന്നു മലയാളി താരം അക്കാര്യം തുറന്നുപറഞ്ഞത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുന്ന ഹര്‍ഭജന്‍ മുഖത്ത് അടിക്കുകയായിരുന്നു. വേദന സഹിക്കാനാകാതെ കരഞ്ഞ ശ്രീശാന്തിനെ സഹതാരങ്ങള്‍ ആശ്വസിപ്പിച്ചു. ഹര്‍ഭജന്റെ ഈ ദേഷ്യ പ്രകടനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഒടുവില്‍ ഹര്‍ഭജന്‍ മാപ്പ് പറയുന്നതില്‍ വരെയെത്തി കാര്യങ്ങള്‍

എന്നാല്‍ അന്ന് ഹര്‍ഭജന്‍ തന്നെ ശക്തമായി മുഖത്തടിച്ചുവെന്നാണ് ശ്രീശാന്ത് റിയാലിറ്റി ഷോയില്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറിയ രീതിയില്‍ അടിച്ചുവെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ ഭാജി എല്ലാ ശക്തിയുമെടുത്താണ് എന്റെ മുഖത്തടിച്ചത്. അതാണ് എന്നെ വേദനിപ്പിച്ചത്. മറ്റൊരു മത്സരാര്‍ഥിയായ സുര്‍ഭി റാണയോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന ബിഗ് ബോസിന്റെ പ്രൊമോ വീഡിയോയിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ പറയുന്നത്. 

Content Highlights: Sreesanth Reveals On His IPL Fight Against Harbhajan Singh