ബള്‍ഗേറിയ: അഭിമുഖമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച ബള്‍ഗേറിയന്‍ ബോക്‌സിങ് താരം കുബ്രട്ട് പുലേവ് വിവാദത്തില്‍. വിജയാഘോഷത്തിനിടെ താരം റിപ്പോര്‍ട്ടറായ ജെന്നി സുഷേയെ ചുംബിക്കുകയായിരുന്നു. ഇതോടെ കുബ്രട്ട് പുലേവിനെതിരേ ആരാധകര്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായി.

കുബ്രെട്ടിനോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താരം മാധ്യമപ്രവര്‍ത്തകയെ ചുംബിക്കുകയായിരുന്നു. ഭാവി മത്സരത്തെ കുറിച്ചുള്ള ചോദ്യമെത്തിയപ്പോഴായിരുന്നു ഈ ചുംബനം. ആദ്യ ഞെട്ടിയെങ്കിലും പിന്നീട് ജെന്നി ചിരിച്ചു. ഏറ്റവും അധികം കമന്റുകള്‍ ലഭിച്ച ചുംബനം എന്ന അടിക്കുറിപ്പോടെയാണ് കുബ്രട്ട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് താരത്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.

എന്നാല്‍ ഇതിന് വിശദീകരണുവുമായി കുബ്രട്ട് പിന്നീട് രംഗത്തെത്തി. ജെന്നി അടുത്ത സുഹൃത്താണെന്നും വിജയാഘോഷത്തിന്റെ ആഹ്ലാദത്തിലാണ് ചുംബിച്ചതെന്നും കുബ്രട്ട് വിശദീകരണ കുറിപ്പില്‍ പറയുന്നു. പിന്നീട് വിജയം ആഘോഷിക്കുന്നതിനായി നടത്തിയ പാര്‍ട്ടിയില്‍ ജെന്നി പങ്കെടുത്തിരുന്നു. ആ സമയത്ത് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ചിരിക്കുകയായിരുന്നു. കുബ്രട്ട് ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

 

 

Content Highlights: Sports reporter who was forcibly kissed by boxer lawyers up