മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസീലാന്‍ഡ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം സ്പൈഡര്‍ക്യാമിലെ തകരാര്‍ കാരണം കളി താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഫീല്‍ഡിന് കുറുകെ വയറുകളില്‍ ചലിപ്പിക്കുന്ന സ്‌പൈഡര്‍ക്യാം വളരെ താഴ്ന്ന് പിച്ചിനടുത്തായി കുടുങ്ങിയ നിലയില്‍ കാണപ്പെട്ടു.

ഈ തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നത് കണക്കിലെടുത്ത് അമ്പയര്‍ നിശ്ചിത സമയത്തിന് മുമ്പ് തന്നെ ചായയ്ക്ക് പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു.

ഇടവേളയ്ക്കായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെ ചില പ്രതികരണങ്ങള്‍ കമന്റേറ്റര്‍മാരില്‍ ചിരിയുണര്‍ത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും പ്രതികരണങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

Content Highlights: spidercam stopped play reactions of kohli and yaddav were priceless