മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ സ്ത്രീരൂപങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവരാജ് ആരാധകരുടെ അഭിപ്രായം തേടിയിരുന്നു. ഇതിൽ ആരെയാണ് നിങ്ങൾ കാമുകിയാക്കാൻ ഉദ്ദേശിക്കുന്നത്? എന്നായിരുന്നു യുവിയുടെ ചോദ്യം. ഇതിന് പിന്നാലെ ഹർഭജൻ സിങ്ങും ഇതേ പോസ്റ്റുമായി എത്തിരിയിക്കുകയാണ്. എന്നാൽ മുൻതാരങ്ങളുടെ സ്ത്രീരൂപങ്ങളാണ് ഹർഭജൻ പോസ്റ്റ് ചെയ്തത്.

'ഇതിൽ ആരെ നിങ്ങൾ ഡേറ്റിങ്ങിന് തിരഞ്ഞെടുക്കും?' എന്ന ചോദ്യവും ഹർഭജൻ ചോദിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ ക്യാപ്റ്റനും നിലവിൽ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇതിന് മറുപടിയുമായി എത്തിയതോടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.

'ഫ്ളാഷി ഗ്ലാസ് വച്ച നടുവിലെ ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു' എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. അത് ഗാംഗുലിയുടെ തന്നെ സ്ത്രീരൂപമായിരുന്നു അത്. ഗാംഗുലിയെക്കൂടാതെ വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്ങ്, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, യുവരാജ് സിങ്ങ്, സഹീർ ഖാൻ, ഗൗതം ഗംഭീർ, ആശിഷ് നെഹ്റ എന്നിവരുടെ സ്ത്രീരൂപങ്ങളാണ് ഹർഭജൻ ഇൻസ്റ്റ്ര്രഗാമിൽ പങ്കുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

Who do u wanna go on date😜😛 as @yuvisofficial asked yesterday

A post shared by Harbhajan Turbanator Singh (@harbhajan3) on

content highlights: Sourav Gangulys Epic Response To Harbhajan Singhs Gender Swap Photo