ലണ്ടന്‍: പണ്ടുകാലത്ത് കുട്ടികള്‍ കളിക്കുമ്പോള്‍ ടോസിടുന്നത് ഇലയും കടലാസുമൊക്കെ ഉപയോഗിച്ചായിരുന്നു. ഇംഗ്ലീഷ് റഫറി ഡേവിഡ് മാക് നമാറയും ഇക്കാലത്ത് അതുമാതിരിയൊന്ന് ഫുട്‌ബോളില്‍ പരീക്ഷിച്ചു. ഫലം, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ 21 ദിവസത്തേക്ക് മാക് നമാറയെ സസ്‌പെന്‍ഡ് ചെയ്തു.

വനിതാ സൂപ്പര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും റെഡ്ഡിങ്ങും തമ്മില്‍ കഴിഞ്ഞ ഒക്ടോബര്‍ 26-ന് നടന്ന മത്സരത്തിലായിരുന്നു സംഭവം. ടോസിടാനായി പോക്കറ്റില്‍ നാണയം തപ്പിയപ്പോഴാണ് ഡ്രസ്സിങ് റൂമില്‍നിന്ന് അതെടുത്തില്ലെന്ന് മാക് നമാറ അറിയുന്നത്. 

പിന്നീട് വിചിത്രരീതിയില്‍ കാര്യം തീരുമാനമാക്കി. ഫസ്റ്റ് ടച്ച് ടോസിലൂടെ തീരുമാനിക്കുന്നതിനുപകരം 'റോക്ക്-പേപ്പര്‍-സിസേഴ്സ്' കളി (കൈമുദ്ര ഉപയോഗിച്ചുള്ള ഭാഗ്യപരീക്ഷണം) ഉപയോഗിക്കുകയായിരുന്നു റഫറി. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്റ്റെഫ് ഹൗട്ടനും, റീഡിങ്സിന്റെ കിര്‍സ്റ്റി പിയേഴ്സിനുമാണ് കിക്കോഫ് നിര്‍ണയിക്കുന്നതിനായി റോക്ക് പേപ്പര്‍ സിസേഴ്സ് കളിക്കേണ്ടി വന്നത്.

soccer referee suspended three weeks for using rock, paper, scissors

റഫറിയുടേത് 'ഭ്രാന്തന്‍ നടപടി'യെന്നാണ് അസോസിയേഷന്‍ വനിതാ റഫറി മാനേജര്‍ ജോവന്ന സ്റ്റിംപ്സണ്‍ വിശേഷിപ്പിച്ചത്. അച്ചടക്കനടപടി നവംബര്‍ 26 മുതല്‍ നിലവില്‍ വരും.

Content Highlights: soccer referee suspended three weeks for using rock, paper, scissors