സ്‌ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സമ്മാനിച്ചത് ഒരുപാട് ഓര്‍മകളാണ്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ആദ്യമായി ഡേ ആന്റ് നൈറ്റ് മത്സരം കളിച്ച ഇന്ത്യക്കായി ഓപ്പണര്‍ സ്മൃതി മന്ദാന മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ സെഞ്ചുറി മന്ദാന സ്വന്തമാക്കി.

ഏകദിനവും ട്വന്റി-20യും ടെസ്റ്റ് മത്സരങ്ങളുമായി ഒരു മാസം നീണ്ടുനിന്ന പരമ്പരയില്‍ മന്ദാന ഏഴ് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 352 റണ്‍സാണ്. ഇത്രയും റണ്‍സ് കണ്ടെത്തിയെങ്കിലും ഒരു മാസം വീട്ടില്‍ നിന്ന് അകന്നു കഴിഞ്ഞതിന്റെ സങ്കടം ഇന്ത്യന്‍ താരത്തിനുണ്ട്. ആരാധകരുമായി നടത്തിയ ചാറ്റ് ഷോയ്ക്കിടയില്‍ ഇക്കാര്യം താരം സൂചിപ്പിക്കുകയും ചെയ്തു.

വീട്ടിലെത്തിയാല്‍ ആദ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം ഏതാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഭേല്‍ പുരി എന്നാണ് ഇതിന് മന്ദാന നല്‍കിയ മറുപടി. വിദേശ പര്യടനങ്ങളില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും ഭേല്‍ പുരിയാണെന്ന് മന്ദാന പറയുന്നു.

Content Highlights: Smriti Mandhana reveals one dish she wishes to have right after reaching home