മൊഹാലി: വെള്ളിയാഴ്ച നടന്ന ഡല്‍ഹി - പഞ്ചാബ് മത്സരത്തിനിടെ വിവാദം. തനിക്കെതിരേ ഔട്ട് വിധിച്ച അമ്പയറെ ഇന്ത്യന്‍ ടീം അംഗം കൂടിയായ പഞ്ചാബ് താരം ശുഭ്മാന്‍ ഗില്‍ അധിക്ഷേപിച്ചതിനു പിന്നാലെ അമ്പയര്‍ തീരുമാനം പിന്‍വലിച്ച നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.

അമ്പയര്‍ ഔട്ട് വിളിച്ചതില്‍ അതൃപ്തനായ ഗില്‍ ക്രീസ് വിടാന്‍ തയ്യാറാകാതെ മൈതാനത്തു തന്നെ നിലയുറപ്പിച്ചു. പിന്നാലെ തന്റെ ആദ്യമത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ പശ്ചിം പഥകിനടുത്തെത്തി ഗില്‍ അദ്ദേഹത്തെ അധിക്ഷേപിച്ചതായി ഡല്‍ഹി ക്യാപ്റ്റന്‍ നിതീഷ് റാണ ആരോപിച്ചു. ഇതിനു പിന്നാലെ അമ്പയര്‍ ഗില്ലിനെ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ടീം ഗ്രൗണ്ട് വിട്ടു. ഇതോടെ മത്സരം തടസപ്പെട്ടു. പിന്നീട് മാച്ച് റഫറി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം മത്സരം പുനരാരംഭിച്ചു.

ബാറ്റിങ് തുടര്‍ന്ന ഗില്‍ 41 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് പുറത്തായി.

Content Highlights: Shubman Gill abuse umpire after being given out in Ranji Trophy