മൗണ്ട് മൗംഗനൂയി (ന്യൂസീലന്‍ഡ്): ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ഒരു ട്വന്റി 20 പരമ്പര 5-0ന് സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്.

എന്നാല്‍ മത്സരത്തിനിടെ അത്ര സുഖകരമല്ലാത്ത ഒരു റെക്കോഡും പിറന്നിരുന്നു. ഒരു ഓവറില്‍ 34 റണ്‍സ് വഴങ്ങിയതോടെ ആ നാണക്കേടിന്റെ റെക്കോഡ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ തലയിലായി. ഒരു ട്വന്റി 20 മത്സരത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ദുബെ.

2007 പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്ങിനെതിരേ ഒരു ഓവറില്‍ 36 റണ്‍സ് വഴങ്ങിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍. നാലു സിക്‌സും രണ്ടു ഫോറുമാണ് ദുബെയുടെ ഓവറില്‍ കിവീസ് താരങ്ങളായ സെയ്‌ഫെര്‍ട്ടും റോസ് ടെയ്‌ലറും ചേര്‍ന്ന് അടിച്ചെടുത്തത്.

ഓപ്പണര്‍, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍, കീപ്പര്‍, ക്യാപ്റ്റന്‍; രാഹുല്‍ എന്തിനും തയ്യാര്‍

32 റണ്‍സ് വീതം വഴങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍നല്‍, അഫ്ഗാനിസ്താന്റെ ഇസതുള്ള ദൗലത്സായ്, ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് പട്ടികയില്‍ മൂന്നാമതുള്ളത്.

പറന്ന് രക്ഷിച്ചെടുത്തത് നാലു റണ്‍സ്; ഫീല്‍ഡിങ്ങില്‍ താരമായി സഞ്ജു

ട്വന്റി 20 മത്സരത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറും ദുബെയാണ്. 32 റണ്‍സ് വഴങ്ങിയ സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.

 

മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു സെയ്‌ഫെര്‍ട്ടും റോസ് ടെയ്‌ലറും ചേര്‍ന്ന് ദുബെയെ പഞ്ഞിക്കിട്ടത്.

Content Highlights: Shivam Dube Bowls Second Most Expensive Over Of T20