മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് കളങ്ങൾ നിശ്ചലമായപ്പോൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഒഴിവുസമയം കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ്. ഈ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ധവാൻ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്.

അതുപോലെ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഭാര്യ ആയെഷയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഒരു മില്ല്യണിൽ അധികം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തത്. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും ധവാൻ പങ്കുവെച്ചിട്ടുണ്ട്. ' പരസ്പരം ഉറ്റുനോക്കുന്നതിലല്ല സ്നേഹം, മറിച്ച് ഒരേ ദിശയിൽ പുറത്തേക്ക് നോക്കുന്നതിലാണ്',

സുരേഷ് റെയ്നയും ഇർഫാൻ പഠാനും അടക്കമുള്ള നിരവധി താരങ്ങൾ ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. കെ.എൽ രാഹുലും യുസ്വേന്ദ്ര ചാഹലും ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. നേരത്തെ മകൻ സരോവർ ചപ്പാത്തി ചുടുന്ന വീഡിയോ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സൂപ്പർ ഹീറോയെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു സരോവർ ചപ്പാത്തി ചുട്ടത്. 'സൂപ്പർ ഹീറോകൾ വരെ പാചകം ചെയ്യും' എന്ന കുറിപ്പോടെയാണ് ധവാൻ ഈ വീഡിയോ പങ്കുവെച്ചത്.

 

Content Highlights: Shikhar Dhawan, Shares Loved Up Picture With Wife Aesha Dhawan