മൊഹാലി: സ്നേഹമുള്ള അച്ഛന്മാരാണ് രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയുടെ തിരക്കിനിടയിലും അവര്‍ മക്കള്‍ക്കു വേണ്ടി സമയം കണ്ടെത്തി. ഇരുവരുടേയും മക്കളോടുള്ള സ്നേഹത്തിന്റെ തീവ്രത ഒരു വീഡിയോയിലൂടെ ശിഖര്‍ ധവാനാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.
ടീം ബസ്സില്‍ നിന്നെടുത്ത വീഡിയോ ആണിത്. ഇതില്‍ ജഡേജയും രോഹിതും കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ സമ്മാനങ്ങളെ കുറിച്ചാണ് പറയുന്നത്. അത് എന്ത് സമ്മാനമാണെന്ന് ധവാന് രോഹിതിനോട് ചോദിക്കുന്നുണ്ട്. അതറിയില്ലെന്നും ഭംഗി കണ്ടപ്പോള്‍ വാങ്ങിയതാണെന്നുമായിരുന്നു രോഹിതിന്റെ ഉത്തരം.
കഴിഞ്ഞ ഡിസംബറിലാണ് രോഹിതിന് പെണ്‍കുഞ്ഞ് ജനിച്ചത്. സമൈറ ശര്‍മ്മയെന്നാണ് കുഞ്ഞിന്റെ പേര്. രവീന്ദ്ര ജഡേജയ്ക്കും ഒരു മകളാണുള്ളത്. രണ്ടു വയസ്സുകാരി നിധ്യാന.
Content Highlights: Shikhar Dhawan Introduces Perfect Fathers Rohit Sharma, Ravindra Jadeja