മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ ഠാക്കൂര്‍ വിവാഹിതനാകുന്നു. ദീര്‍ഘനാളായി അടുത്ത സുഹൃത്തായിരുന്ന മിതാലി പരൂല്‍കറാണ് വധു. താനെയില്‍ 'ഓള്‍ ദ ബെയ്ക്ക്‌സ്' എന്നു പേരുള്ള ഒരു സ്റ്റാര്‍റ്റ് അപ് കമ്പനി നടത്തുകയാണ് മിതാലി.

ഇരുവരുടേയും വിവാഹ നിശ്ചയം തിങ്കളാഴ്ച്ച ബാന്ദ്രയില്‍ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുംബൈ രഞ്ജി ടീമിലെ സഹതാരങ്ങളായ ധവാല്‍ കുല്‍ക്കര്‍ണിയും അഭിഷേക് നായരുമാണ് ചടങ്ങിനെത്തിയ ക്രിക്കറ്റ് താരങ്ങള്‍. 

മുപ്പതുകാരാനയ ശാര്‍ദുല്‍ ഇന്ത്യക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ട്വന്റി-20 ലോകകപ്പ് ടീമിലും ശാര്‍ദുല്‍ അംഗമായിരുന്നു. ലോകകപ്പിന് ശേഷം താരത്തിന് വിശ്രമം അനുവദിച്ചതിനാല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. 

Content Highlights: Shardul Thakur gets engaged to long time friend Mittali Parulkar