ലണ്ടന്‍: ഓസീസ് മുന്‍ ക്രിക്കറ്റ് താരം ഷെയന്‍ ലോണിനെതിരെ പരാതിയുമായി പോണ്‍ സ്റ്റാര്‍ വലേറിയ ഫോക്‌സ്. ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ വെച്ച് വോണ്‍ തന്റെ മുഖത്ത് ഇടിച്ചുവെന്നാണ് വലേറിയയുടെ പരാതി. 48-കാരനായ വോണിന്റെ മര്‍ദനത്തെ തുടര്‍ന്ന് മുഖത്തുണ്ടായ പാടിന്റെ ചിത്രവും വലേറിയ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വോണിന്റെ ഇടി കൊണ്ട് വലേറിയ താഴെ വീണുവെന്നും വെള്ളിയാഴ്ച്ച രാത്രി നെറ്റ് ക്ലബ്ബില്‍ വന്നയാളുകള്‍ ഇതിന് ദൃക്‌സാക്ഷികളാണെന്നും ഇംഗ്ലീഷ് ദിനപത്രം ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. വലേറിയയും വോണും ഒരുമിച്ച് ക്ലബ്ബില്‍ വന്നതാണോ അതോ ക്ലബ്ബില്‍ വെച്ച് കണ്ടുമുട്ടിയതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ഒരാള്‍ പ്രശസ്തനാണെന്നു കരുതി അത് ഒരു സ്ത്രീയെ ഇടിച്ചിട്ട് കടന്നുകളയാനുള്ള ലൈസന്‍സല്ലെന്നും വലേറിയ തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത പോലീസിന് നന്ദി പറഞ്ഞ വലേറിയ പക്ഷേ ട്വീറ്റില്‍ ഇവിടെയും വോണിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. 

നേരത്തെയും വോണ്‍ ഇത്തരത്തില്‍ സ്ത്രീവിഷയത്തിൽ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു. 2000ത്തില്‍ ബ്രിട്ടീഷ് നഴ്‌സുമായുള്ള ബന്ധത്തിന്റെ പേരില്‍ വോണിന് ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 2005ല്‍ വോണുമായുള്ള വിവാഹബന്ധം ഭാര്യം സിമോണി വേര്‍പെടുത്തിയിരുന്നു. വോണ്‍ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു സിമോണി കോടതിയെ സമീപിച്ചത്. മറ്റൊരു സിത്രീക്ക് അയക്കേണ്ടിയിരുന്ന മെസ്സേജ് വോണ്‍ അറിയാതെ സിമോണിക്ക് അയച്ചതായിരുന്നു വേര്‍പിരിയലിലേക്ക് എത്തിച്ചത്. 2007ല്‍ ഇരുവരും ഒന്നിച്ചെങ്കിലും വീണ്ടും വേര്‍പിരിഞ്ഞു.