ഹാമില്‍ട്ടണ്‍: അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ അഞ്ചിലും തോറ്റ ന്യൂസീലന്‍ഡിനെയല്ല ആദ്യ ഏകദിനത്തില്‍ കണ്ടത്. ഇന്ത്യക്കെതിരേ എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യം നേടിയ ന്യൂസീലന്‍ഡ് ആറു വിക്കറ്റ്‌ നഷ്ടപ്പെടുത്തി വിജയതീരത്തെത്തി. 84 പന്തുകള്‍ നേരിട്ട് നാലും സിക്‌സിന്റേയും പത്ത് ഫോറിന്റേയും സഹായത്തോടെ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്‌റായിരുന്നു ആതിഥേയരുടെ വിജയശില്‍പ്പി. 

ഈ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ ട്വിറ്ററില്‍ ടെയ്‌ലറെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. മുപ്പത്തിയഞ്ച് വയസ്സിലെത്തിയിട്ടും തളരാതെ പോരാടുന്ന ടെയ്‌റുടെ മികവിനെയാണ് ഇവരെല്ലാം അഭിനന്ദിച്ചത്. ഇന്ത്യയുടെ മുന്‍താരങ്ങളായ വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് കൈഫ് എന്നിവരെല്ലാം കിവീസ് താരത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. 

Read More: അതെ ഞാന്‍ കറുത്തതാണ്, അതാണെന്റെ നിറം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടെംബ ബവുമ

റോസ് ആരാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന ചോദ്യത്തോടെയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ സെവാഗ് ടെയ്‌ലറെ അഭിനന്ദിച്ചത്. 'റോസ് എന്നു പറഞ്ഞാല്‍ ആരാണെന്ന് അറിയുമോ? റോസ് ആണ് ബോസ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 100 ടെസ്റ്റും 100 ഏകദിനവും 100 ട്വന്റി-20യും കളിക്കുന്ന  ആദ്യ കളിക്കാരനാവും റോസ്. 348 റണ്‍സ് പിന്തുടരുമ്പോള്‍ അസാമാന്യ പ്രകടനമാണ് ടെയ്‌ലര്‍ പുറത്തെടുത്തത്.' സെവാഗ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ടെയ്‌ലര്‍ അനായാസമാണ് ബാറ്റു ചെയ്തതെന്നും ടോം ലാഥം മികച്ച പിന്തുണ നല്‍കിയെന്നുമായിരുന്നു വി.വി.എസ് ലക്ഷ്മണ്‍ന്റെ ട്വീറ്റ്. വിജയക്കുപ്പായം തുന്നാന്‍ റോസ് ടെയ്‌ലറെ കണ്ടുപഠിക്കണമെന്നായിരുന്നു പഠാന്റെ അഭിനന്ദനം. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇല്ലാതെ 347 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച ന്യൂസീലന്‍ഡിനെ അഭിനന്ദിക്കുന്നുവെന്ന് കൈഫ് ട്വീറ്റ് ചെയ്തു. 

tweet

tweet

tweet

tweet

 

Content Highlights: Sehwag, Laxman laud Ross Taylor's performance in first ODI