ഡിസംബര്‍ 22-നാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ന്റെ വിവാഹം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ കൂടെ പഠിച്ച ചാരുലതയാണ് സഞ്ജുവിന്റെ വധു. കോളേജ് കാലത്ത് തുടങ്ങിയ പ്രണയത്തിന് വീട്ടുകാര്‍ സമ്മതമറിയിച്ചതോടെ ഇരുവരും തമ്മിലുള്ള വിവാഹത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ഇതിന് പിന്നാലെ തന്റെ പ്രണയം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി സഞ്ജു പങ്കുവെയക്കുകയും ചെയ്തു.

സഞ്ജുവിനിപ്പോള്‍ പ്രായം ഇരുപത്തിനാലാണ്. വിവാഹത്തിന് ഒരു മാസത്തെ ദൂരം മാത്രമുള്ളപ്പോള്‍ സഞ്ജു നേരിട്ട ഒരു ചോദ്യം എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്നായിരുന്നു? എന്നാല്‍ അതിന് സഞ്ജുവിന് ഉത്തരമുണ്ട്. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കാരണം തുറന്നുപറയുകയാണ് താരം.

sports masika
സ്പോർട്സ് മാസിക വാങ്ങാം

'കളിക്കാന്‍ പോകുമ്പോള്‍, പ്രത്യേകിച്ച് ഐ.പി.എല്ലിലൊക്കെ സഹതാരങ്ങള്‍ അവരുടെ പങ്കാളികളുമായാണ് സഞ്ചരിച്ചിരുന്നത്. നമ്മുടെ കള്‍ച്ചര്‍ അനുസരിച്ച് അതൊന്നും സാധ്യമല്ലല്ലോ. പുറത്ത് ചാരുവിനെ ഒന്നു കാണണമെങ്കില്‍ തന്നെ ഭയങ്കര കഷ്ടപ്പാടായിരുന്നു. ഫ്രണ്ട്‌സിന്റെ ഒക്കെ കൂടെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. എല്ലാവരും ചോദിച്ച ഒരു ചോദ്യം എന്തിനാണ് ഇത്ര പെട്ടെന്ന് കല്ല്യാണം കഴിക്കുന്നത് എന്നായിരുന്നു. എന്റെ ലൈഫില്‍ അങ്ങനെ മറ്റു റിലേഷനുകളൊന്നും തോന്നിയിട്ടില്ല. ഇതാദ്യത്തെ അനുഭവമാണ്. പുറത്ത് ട്രാവല്‍ ചെയ്യുമ്പോഴൊക്കെ ഞാന്‍ തനിച്ചാണ്. അപ്പോ എനിക്കൊരു കൂട്ട് വേണമെന്ന് തോന്നി. ചാരുവിനെപ്പോലൊരാള്‍ കൂടെയുണ്ടെങ്കില്‍ കുറേ സന്തോഷം തോന്നും. അത് ആലോചിച്ചപ്പോള്‍ അച്ഛന്‍ തന്നെയാണ് പറഞ്ഞത് എന്നാല്‍ കല്യാണം കഴിച്ചേക്കൂ എന്ന്- ഡിസംബര്‍ 22ന് അത് നടക്കും. തിരുവനന്തപുരത്ത് വെച്ച്' സഞ്ജു പറയുന്നു. 

(അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം സ്‌പോര്‍ട്‌സ് മാസികയില്‍)

സ്‌പോര്‍ട്‌സ് മാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Sanju V Samson on his marriage