ന്യൂസീലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒഴിവു ദിവസങ്ങള്‍ ആനന്ദകരമാക്കുകയാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയ സഞ്ജു അമ്മ ലിജി വിശ്വനാഥനൊപ്പം ടിക് ടോക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടു. അമ്മയും മകനും തകര്‍ത്തഭിനയിക്കുകയാണ് വീഡിയോയില്‍.

പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണിത്. യോദ്ധ എന്ന സിനിമയില്‍ ജഗതി ശ്രീകുമാറും മീനയും തമ്മിലുള്ള സംഭാഷണമാണ് സഞ്ജുവും അമ്മയും അനുകരിച്ചത്. അമ്മ ഗ്ലാസ് നീട്ടുമ്പോള്‍ കുടിക്കാനൊരുങ്ങുന്ന സഞ്ജു 'കലങ്ങിയില്ല' എന്നു പറയുന്നു. മുടിയില്‍ തലോടി 'നല്ലോണം കലക്കി ഒരു ഗ്ലാസൂടെ തരട്ടെ മോനേ' എന്ന് അമ്മ ചോദിക്കുന്നു. ഇതോടെ കൈയുയര്‍ത്തി 'ഇപ്പോ വേണ്ട..രണ്ടിലൊന്ന് അറിഞ്ഞിട്ട് മതി' എന്ന് സഞ്ജു പറയുന്നു.

തന്റെ ഔദ്യോഗിക ടിക് ടോക് അക്കൗണ്ടിലാണ് സഞ്ജു വീഡിയോ പങ്കുവെച്ചത്. ഇതിന് മുമ്പ് ഡയലോഗ് അനുകരിക്കുന്ന വീഡിയോ സഞ്ജു പോസ്റ്റ് ചെയ്തിട്ടില്ല. 'അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം' എന്ന കുറിപ്പോടെയാണ് സഞ്ജു ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. 

ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു നാട്ടിലെത്തിയത്. അവസാന രണ്ട് ട്വന്റി-20യില്‍ സഞ്ജു കളിച്ചിരുന്നു. എന്നാല്‍ മലയാളി താരത്തിന് കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. 

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

@sanjusamson

Fun times with Mommy☺️🙏🏼#motherson

♬ original sound - sanjusamson

Content Highlights: Sanju Samson Tik Tok Video with mother Lijy Viswanath